പ്രളയത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയവരെ കാത്തിരുന്നത് ഹൃദയം നുറുക്കുന്ന കാഴ്ച്ചകൾ | വീഡിയോ കാണാം

കൊച്ചി: മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം പതുക്കെ ഇറങ്ങി തുടങ്ങുകയാണ്. ഉപേക്ഷിച്ചുപോന്ന വീട്ടിലേക്ക് തിരിച്ചെത്താനുള്ള തിരക്കായിരിക്കും എല്ലാവർക്കും. പലരും ഇതിനോടകം വീട്ടിലേക്ക് മടങ്ങി കഴിഞ്ഞു. എന്നാൽ സ്വന്തം വീട്ടിൽ ഇവർ കണ്ട കാഴ്ച്ചകൾ ഹൃദയഭേദകമാണ്. ഒരു ആയുസ് കൊണ്ട് സമ്പാദിച്ചതെല്ലാം പ്രളയം കവർന്നെടുത്തു കഴിഞ്ഞു.

വെള്ളം ഇറങ്ങി തുടങ്ങിയതോടെ വീട് വൃത്തിയാക്കാനും മറ്റും വീട്ടിലേക്ക് തിരിച്ചെത്തിയാർ കരഞ്ഞുകൊണ്ടാണ് മടക്കുന്നത്. വീട് ഏറെക്കുറെ പൂർണമായും തകർന്നിരുന്നു ഗൃഹോപകരണങ്ങൾ എല്ലാം നഷ്ടപ്പെടിരിക്കുന്നു. സർട്ടിഫിക്കറ്റ് ഐ ഡി കാർഡ് മുതലായവും നശിച്ചുപോയിരിക്കുന്നു. ശേഷിക്കുന്ന വീട് വാസയോഗ്യമാക്കാൻ വലിയ പരിശ്രമം തന്നെ വേണം. അതിനുള്ള ശാരീരിക ക്ഷമതയും ആർക്കും ഇല്ല. പ്രളയം തകർത്തെറിഞ്ഞത് ജീവിതങ്ങളെ തന്നെയാണ്. വൃത്തിയാകാനായി വീട്ടിൽ എത്തിയവർ എവിടെ തുടങ്ങണം എന്നറിയാതെ പകച്ച് നിൽക്കുകയാണ്.

വീടിനുചുറ്റും വളർത്തുമൃഗങ്ങളുടെ ശവങ്ങൾ ദുർഗന്ധം പരത്തുന്നുണ്ട്. പ്രതീക്ഷിക്കാതെ ഉണ്ടായ പ്രളയമായതുകൊണ്ടാണ് വേണ്ടവിധത്തിൽ മുൻകരുതൽ എടുക്കാൻ കഴിഞ്ഞിരുന്നില്ല. ഉടുത്തിരുന്ന വസ്ത്രങ്ങൾ മാത്രമായാണ് പലരും ക്യാമ്പുകളിലേക്ക് എത്തിയത്. ഈ വിധം പ്രളയം തങ്ങളുടെ ജീവിതം തകർത്തെറിയും എന്ന് ആരും കറുത്തിരുന്നില്ല.