നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ചു: ബി. ഗോപാലകൃഷ്ണന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ അറസ്റ്റില്‍

നിലയ്ക്കല്‍: ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ അടക്കമുള്ളവരെ നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു. ഒരു സുരേന്ദ്രന്‍ മാത്രമല്ല അറസ്റ്റ് വരിക്കുകയെന്നും ബിജെപിയില്‍ ആയിരക്കണക്കിന് സുരേന്ദ്രന്‍മാര്‍ നിരോധനാജ്ഞ ലംഘിച്ച് അറസ്റ്റ് വരിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

8 പേരാണു നിരോധനാജ്ഞ നിലനിൽക്കുന്ന നിലയ്ക്കലിലേക്ക് എത്തിയത്.നിലയ്ക്കലിന് മുന്ന് കിലോമീറ്റര്‍ അകലെ ഇലവുങ്കലില്‍ വച്ച് പോലീസ് ഇവരെ പരിശോധിച്ച് പേരുവിവരങ്ങള്‍ ശേഖരിച്ചിരുന്നു. എന്നാൽ പമ്പ–നിലയ്ക്കൽ റോഡിൽ കുത്തിയിരുന്ന ഗോപാലകൃഷ്ണനെയും സംഘത്തെ പോലീസ് പിന്നീട് അറസ്റ് ചെയ്ത് നീക്കുകയായിരുന്നു.

സന്നിധാനത്തു ദർശനം നടത്തി 6 മണിക്കൂറിനകം തിരിച്ചിറങ്ങണമെന്ന വ്യവസ്ഥ പോലീസ് മുന്നോട്ടുവച്ചു. വാവസ്ഥകൾ അടങ്ങുന്ന നോട്ടിസ് കൈപ്പറ്റണമെന്നു പൊലീസ് ആവശ്യപ്പെട്ടെങ്കിലും ബിജെപി സംഘം അംഗീകരിച്ചില്ല.നോട്ടീസ് കൈപ്പറ്റില്ലെന്നും നിരോധനാജ്ഞ ലംഘിക്കുകയാണെന്നും എന്ന് ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതോടെ ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകരെ പെരുനാട് പോലീസ്റ്റേഷനിലേക്ക് കൊണ്ടുപോയി.