അയോധ്യ കേസ്: മൂന്നംഗ സമിതിയെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് നിയോഗിച്ച് സുപ്രീം കോടതി

ഡല്‍ഹി: അയോധ്യ കേസില്‍ വഴിത്തിരിവ്. ഭൂമിയുടെ അവകാശ തര്‍ക്ക കേസ് മധ്യസ്ഥ ചര്‍ച്ചയ്ക്ക് സുപ്രീം കോടതി വിട്ടു. ഇതിനായി മൂന്നംഗ സമിതിയെയും സുപ്രീംകോടതി നിയോഗിച്ചു. ചര്‍ച്ച ഒരാഴ്ചയ്ക്കകം ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ തുടങ്ങണമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു.

റിട്ട. ജസ്റ്റിസ് ഖലീഫുള്ള ഖാന്റെ നേതൃത്വത്തിലാണ് മധ്യസ്ഥ ചര്‍ച്ച. മുന്‍ ജഡ്ജി ശ്രീറാം പഞ്ചു, ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

മധ്യസ്ഥ ചര്‍ച്ചകളില്‍ മാധ്യമ റിപ്പോര്‍ട്ടിംഗ് അനുവദിക്കില്ല. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കണം. എട്ടാഴ്ചയ്ക്കകം ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.