ഗൗതം ഗംഭീര്‍ ഡല്‍ഹിയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും

ഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ രാഷ്ട്രീയത്തിലേക്ക്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗംഭീര്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സിറ്റിങ് എംപി മീനാക്ഷി ലേഖിയെ മാറ്റി ഗംഭീറിനെ മത്സരിപ്പിച്ചേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ന്യൂഡല്‍ഹി മണ്ഡലത്തില്‍ പെടുന്ന രാജേന്ദ്ര നഗര്‍ സ്വദേശിയാണ് ഗംഭീര്‍. മീനാക്ഷി ലേഖിയെ ഡല്‍ഹിയിലെ മറ്റൊരു മണ്ഡലത്തിലേക്ക് മാറ്റി മത്സരിപ്പിക്കാനാണ് ആലോചന നടക്കുന്നത്.

2014 ലില്‍ അമൃത്സറില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിക്ക് വേണ്ടി പ്രചാരണത്തില്‍ ഗംഭീര്‍ സജീവമായിരുന്നു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയ വിഷയങ്ങളില്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ കൃത്യമായ നിലപാടുകളുമായി ഗംഭീര്‍ രംഗത്തുണ്ട്‌.