ആറ്റൂരിന്റെ കവിത സംക്രമണം രംഗാവിഷ്കാരം ശ്രദ്ധേയമാകുന്നു; കയ്യടി നേടി യൂണിവേഴ്സിറ്റി കോളേജ് വിദ്യാർഥികൾ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് മലയാള വിഭാഗം സംഘടിപ്പിച്ച ആറ്റൂർ അനുസ്മരണത്തോടനുബന്ധിച്ച് യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടകം ശ്രദ്ധേയമാകുന്നു. ആറ്റൂരിന്റെ ഏറെ പ്രശസ്ത കവിതയായ സംക്രമണത്തിന് സതീഷ് ജി നായരാണ് രംഗപാഠവും സാക്ഷാത്കാരവും നൽകിയത്.

 

അസാധാരണമായ ഒരു ജീവിതത്തിൻറെ ചടുലവും തീവ്രവുമായ ആവിഷ്കരണമാണ് ഈ കവിതയെന്ന് നടനും, സംവിധായകനുമായ സതീഷ് ജി നായർ പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർഥികൾ ചേർന്ന് അവതരിപ്പിച്ച ഈ നാടകം സദസ്സിന്റെ കയ്യടി നേടുകയായിരുന്നു.

 

പെണ്ണിനെ ഉടൽ മാത്രമായി കാണുന്ന പുരുഷാധിപത്യത്തിനെതിരെ ഉള്ള സ്ത്രീകളുടെ ഉയർത്തേഴുന്നേൽപ്പാണ് ആറ്റൂരിന്റെ സംക്രമണം എന്ന കവിത ലക്ഷ്യമിടുന്നത്. ഈ കവിത അരങ്ങിലെത്തിയപ്പോൾ അത് വേറിട്ട അവതരണമായി മാറുകയായിരുന്നുവെന്ന് സദസ്സിലെ വിദ്യാർഥികൾ അഭിപ്രായപ്പെടുന്നു.

സംഗീതം: അഞ്ജുസതീഷ് , അമൽ, അനന്തു,സൂരജ്. കവിതാലാപനം: നിധി നായർ. സഹസംവിധാനം: അരുൺ ക്യഷണ, ജസ്റ്റിൻ ജോസഫ്.

ലക്ഷ്മി ശിവൻ, ആതിര, ഫാസില, , അതുല്യരാജ് , അഖില, ദേവിക, പ്രബി അർളിൻ, അനുപമ, അരുണിമ , അനുജ ഹരി, തുടങ്ങിയവർ അഭിനയിച്ചു.