കാശ്മീരിൽ ഏറ്റുമുട്ടല്‍; പുല്‍വാമയില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കാശ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. പുല്‍വാമ ജില്ലയിലെ അവന്തിപോരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. വിവിധ സുരക്ഷാ സേനാ വിഭാഗങ്ങള്‍ സംയുക്തമായാണ് ഭീകരരെ നേരിട്ടത്. പുലര്‍ച്ച 2.10 ഓടെയാണ് സംഭവം.

ഏറ്റുമുട്ടലിന് ശേഷം പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ ഒരു ഭീകരന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.