നെയ്യാറ്റിൻകര നഗരസഭയിൽ സംഘർഷം, ചെയർപേഴ്സണ് നേരെ വധശ്രമമെന്ന് ആരോപണം

നെയ്യാറ്റിൻകര: നഗരസഭയിൽ സി പി എം – കോൺഗ്രസ് സംഘർഷം.രാവിലെ 11 മണിയോടെയായിരുന്നു സംഘർഷം.നഗരസഭയക്കെതിരെയുള്ള അഴിമതി ആരോപണങ്ങൾ ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് മൂന്ന് ദിവസത്തോളമായി സമരം നടത്തുകയായിരുന്നു.ഇതിന്റെ ഭാഗമായിട്ടാണ് ഇന്ന് സംഘർഷം നടന്നത്.യൂത്ത് കോൺഗ്രസ് നടത്തിവന്നിരുന്ന ഉപവാസസമരം ഉദ്ഘാടനം ചെയ്ത് മുൻ കെപിസിസി അധ്യക്ഷൻ എം എം ഹസ്സൻ മടങ്ങിയതോടെതാണ് സംഭവങ്ങൾക്ക് തുടക്കമായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരസഭ ചെയർപേഴ്സൺ ഡബ്യൂ ആർ ഹീബ രാജിവയ്ക്കണമെന്ന ആവശ്യവുമായി നഗരസഭാ കവാടവും റോഡും ഉപരോധിക്കുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി.ഇതിനിടയിൽ കൗൺസിൽ കഴിഞ്ഞ പുറത്തിറങ്ങിയ ഡബ്യൂ ആർ ഹീബയെ നഗരസഭാ പ്രതിപക്ഷ നേതാവും കൂട്ടപ്പന വാർഡ് കൗസിലറുമായ ലളിത ചെയർപേഴ്സനെ കയ്യേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് പരസ്പരം ഉന്തും തള്ളും ആയതോടെ ഇരുവരും നിലത്തുവീണു. പരിക്കേറ്റ ഇരുവരേയും ആദ്യം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.കഴിഞ്ഞ കുറെ നാളുകളായി നിലനിന്നിരുന്ന സിപിഎം-കോൺഗ്രസ് പോര് ഇതോടെ രൂക്ഷമായി. നെയ്യാറ്റിൻകര ഡിവൈഎസ്പി എസ്. അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എസ് എച്ച് ഒ ശ്രീകുമാരൻ നായർ,എസ് ഐമാരായ സെന്തിൽകുമാർ, വി പി പ്രവീൺ എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.