അറ്റ്‌ലസ് ജ്വല്ലറി ഉടമ അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി

ദുബായ്:  അറ്റ്‌ലസ് ജ്വല്ലറി ഉടമ അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി. 2015 ഓഗസ്റ്റ് മുതല്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബായി ജയിലിലായിരുന്നു. ബാങ്കുകളുമായി ധാരണയായതിനെ തുടര്‍ന്നാണ് ജയില്‍ മോചിതനായത്. 23 ബാങ്കുകളാണ് രാമചന്ദ്രനെതിരെ കേസ് നല്‍കിയിരുന്നത് വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്കുകള്‍ കോടതിയെ സമീപിക്കുകയായിരുന്നു. മകള്‍ മഞ്ജുവും മരുമകന്‍ അരുണും ജയിലിലായിരുന്നു. 34 ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്കുകള്‍ പണമില്ലാതെ മടങ്ങിയതിനെ തുടര്‍ന്നാണ് ദുബായ് പോലീസ് അറ്റ്‌ലസ് രാമചന്ദ്രനെതിരെ കേസെടുത്തത്.