സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ആരംഭിച്ചു

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ആരംഭിച്ചു. പ്രതികളായ സരിത്, സ്വപ്ന,
സന്ദീപ്, ഫൈസൽ ഫരീദ് എന്നിവരുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്ട്രേഷൻ ഐജിക്ക് കത്ത് നൽകി. സ്വത്ത് വിവരങ്ങൾ
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറണം. ഇവ പിന്നീട് എൻഫോഴ്സ്മെന്റ്റ് ഡയറക്ടറേറ്റ് കണ്ടുക്കെട്ടും. അതേസമയം, സ്വർണ്ണക്കടത്ത് കേസിൽ
എൻഐഎ തിരുവനന്തപുരത്ത് തെളിവെടുപ്പ് തുടരുകയാണ്. ജലാൽ, ഷാഫി, ഷറഫുദ്ദീൻ, ഷെഫീഖ് എന്നീ പ്രതികളെ സെക്രട്ടേറിയറ്റിന് സമീപത്തെ ഹെദർ
ഫ്ളാറ്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.

സ്വർണക്കടത്ത് കേസ്; പ്രതികളെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതികളെ ഏഴ് ദിവസത്തേക്ക് എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു. കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന് കുട്ടികളെ
കാണാനുള്ള അനുമതി കോടതി നൽകി. അതേസമയം റമീസിനെ എൻഐഎ ചോദ്യം ചെയ്യുന്നുണ്ട്. റമീസ് നശിപ്പിച്ച ഫോൺ സംബന്ധിച്ചാണ് വിവര ശേഖരണം.
ഈ ഫോണിലൂടെയാണ് കള്ളക്കടത്ത് റാക്കറ്റ് നിയന്ത്രിക്കുന്നവരെ വിളിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും ഈ ഫോൺ
ഉപയോഗിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ജലാൽ, ഷറഫുദ്ദീൻ, ഷഫീഖ് എന്നിവരെയും ചോദ്യം ചെയ്യും.