വീണ്ടും സംഘപരിവാര്‍ മണ്ടത്തരം; ഏഷ്യാനെറ്റ് ചാനലിന്റേതെന്ന് കരുതി ഹാക്ക് ചെയ്തത് എസിവി ഗ്രൂപ്പിന്റെ വെബ്‌സൈറ്റുകള്‍

ശബരിമല വിഷയത്തില്‍ ഭക്ത വിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ച് ഏഷ്യനെറ്റ് ന്യൂസ്ചാനലിനെതിരെ സംഘപരിവാര്‍ പ്രതിഷേധം തുടരുന്നു.ചാനലിനെതിരെ സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ വ്യാപക പ്രചരണമാണ് നടക്കുന്നത്.ഇതിനിടയില്‍ ഏഷ്യാനെറ്റ് ചാനലിന്റേത് എന്ന് കരുതി സംഘപരിവാറുകാര്‍ ഹാക്ക് ചെയ്തത് എസിവി ഗ്രൂപ്പിന്റെ വെബ്‌സൈറ്റുകള്‍ . asianet.co.in, asianetbroadband.in,asianet.keralaonline.in എന്നീ വെബ്‌സൈറ്റുകളാണ് ഇന്ന് നാലുമണിയോടെ ഹാക്ക് ചെയ്തത്.

ഏഷ്യാനെറ്റ് എന്ന പേരുള്ളതുകൊണ്ടാണ് ഈ സൈറ്റുകള്‍ ഹാക്ക് ചെയ്തത്.അതേസമയം ഏഷ്യാനെറ്റ് ചാനലിന്റെ സൈറ്റുകളൊന്നും ഹാക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടുമില്ല.മാധ്യമധര്‍മം ഏഷ്യാനെറ്റ് കാത്തു സൂക്ഷിക്കണമെന്ന് വിശദമായ സന്ദേശമാണ് അയ്യപ്പന്റെ ചിത്രം സഹിതം ഹാക്കര്‍മാര്‍ എസിവിയുടെ സൈറ്റുകളില്‍ ഇട്ടിരിക്കുന്നത്.ഇതില്‍ രണ്ട് സൈറ്റുകള്‍ എസിവി തിരികെ പിടിച്ചിട്ടുണ്ട്.