സൈനികനെ തട്ടിക്കൊണ്ടുപോയിട്ടില്ല: സുരക്ഷിതനെന്ന് പ്രതിരോധമന്ത്രാലയം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബുദ്ഗാമില്‍നിന്നും ഇന്ത്യന്‍ സൈനികനെ പാകിസ്ഥാന്‍ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്തകള്‍ തള്ളി പ്രതിരോധമന്ത്രാലയം രംഗത്തെത്തി. തട്ടിക്കൊണ്ട് പോയെന്ന് പറയപ്പെടുന്ന മുഹമ്മദ് യാസീന്‍ ഭട്ട് സുരക്ഷിതനാണെന്നും മാധ്യമവാര്‍ത്തകള്‍ വസ്തുതാപരമല്ലെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം അറിയിച്ചു.

ബുദ്ഗാമിലെ ഖാസിപോര ചദൂരയിലെ വീട്ടില്‍ കഴിഞ്ഞ മാസം 26 ന് ആണ് ഒരു മാസത്തെ അവധിക്കായി യാസീന്‍ ഭട്ട് എത്തിയത്. അദ്ദേഹം വീട്ടില്‍ സുരക്ഷിതനായുണ്ടെന്നാണ് സര്‍ക്കാര്‍ നല്‍കുന്നവിവരം. ഭട്ടിനെ വീട്ടില്‍നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു വാര്‍ത്ത വന്നത്.