സംസ്ഥാന സര്‍ക്കാര്‍ ശ്രിജിത്തോടു കാട്ടുന്നത് മനുഷ്യാവകാശ ധ്വംസനം: കുമ്മനം

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ശ്രിജിത്തിനോട് കാണിക്കുന്ന നടപടി മനുഷ്യാവകാശ ധ്വംസനമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ശ്രിജിത്തിന്റെ സമരം തുടങ്ങി മൂന്നു വര്‍ഷം പിന്നിട്ടിട്ടും നീതി ലഭ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

അന്വേഷണവിധേയമായി കുറ്റാക്കാരയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കംപ്ലയിന്റ് അതോറിറ്റി നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഇത് മുഖവിയ്‌ക്കെടുത്തിട്ടില്ല. സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ ജനങ്ങള്‍ തെരുവിലിറങ്ങി സമരം ചെയ്യേണ്ട ഗതികേടിലാണെന്നും കുമ്മനം തിരുവനന്തപുരരത്ത്
മാധ്യമങ്ങളോട് പ്രതികരിച്ചു.