അപകടത്തില്‍പ്പെട്ട ഹെലികോപ്ടറില്‍ മലയാളികളും; മരിച്ചത് കോതമംഗലം സ്വദേശി ജോസ് ആന്റണി; പൈലറ്റുമാര്‍ ഉള്‍പ്പടെ ഏഴുപേരും മരിച്ചു

    മുംബൈയില്‍ ഒ.എന്‍.ജി.സിയുടെ ഹെലികോപ്ടറില്‍ അപകടത്തില്‍പ്പെട്ട മരിച്ചവരില്‍ മലയാളിയും. കോതമംഗലം സ്വദേശി ജോസ് ആന്റണിയാണ് മരിച്ചത്.
    ഒ.എന്‍.ജി.സി ജനറല്‍ മാനേജരാണ് ജോസ് ആന്റണി. വി.കെ ബാബു എന്ന മറ്റൊരു മലയാളിയേയും കാണാതായിട്ടുണ്ട്. മറ്റു അഞ്ചുപേരില്‍ രണ്ടു തമിഴ്‌നാട് സ്വദേശികളുമുണ്ടെന്ന് വിവരം. ഏഴുപേരുമായി പോയ വിമാനം ഉള്‍ക്കടലില്‍ വെച്ചാണ്‌ അപകടത്തില്‍പ്പെട്ടത്.മരണപ്പെട്ടവരില്‍ രണ്ടുപേര്‍ പൈലറ്റുമാരാണ്.മുംബൈയില്‍ നിന്നും 30 നോട്ടിക്കല്‍ അകലെ വെച്ച് ഹെലികോപ്റ്ററില്‍ നിന്ന് അവസാന സിഗ്‌നല്‍ ലഭിക്കുകയായിരുന്നു.

    ജുഹുവില്‍ നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. 10.58ന് ഒ.എന്‍.ജി.സിയുടെ നോര്‍ത്ത്ഫീല്‍ഡില്‍ ഇറങ്ങേണ്ടതായിരുന്ന ഹെലികോപ്റ്റില്‍ നിന്ന് യാതൊരു സന്ദേശവും ലഭിക്കാത്തതിനെ തുടര്‍ന്ന് കോപ്റ്ററിനായുള്ള തിരച്ചില്‍ തുടങ്ങുകയായിരുന്നു. വ്യോമസേനയും നാവികസേനയും സംയുക്തമായി തെരച്ചില്‍ തുടരുകയാണ്.