ഒ.എന്‍.ജി.സി ജീവനക്കാരുമായി പറന്ന ഹെലികോപ്റ്റര്‍ കാണാതായി

മുംബൈ: 7 ഒ.എന്‍.ജി.സി ജീവനക്കാരുമായി പറന്ന ഹെലികോപ്റ്റര്‍ കാണാതായതായതായി റിപ്പോര്‍ട്ട്.

മുംബൈയില്‍ നിന്നും 30 നോട്ടിക്കല്‍ അകലെ വെച്ച് ഹെലികോപ്റ്ററില്‍ നിന്ന് അവസാന സിഗ്നല്‍ ലഭിച്ചതെന്നാണ് അറിയുന്നത്.

ജുഹുവില്‍ നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. 10.58ന് ഒ.എന്‍.ജി.സിയുടെ നോര്‍ത്ത്ഫീല്‍ഡില്‍ ഇറങ്ങേണ്ടതായിരുന്ന ഹെലികോപ്റ്റില്‍ നിന്ന് യാതൊരു സന്ദേശവും ലഭിക്കാത്തതിനെ തുടര്‍ന്ന് കോപ്റ്ററിനായുള്ള തിരച്ചില്‍ തുടങ്ങിയതായി ഒ.എന്‍.ജി.സി അറിയിച്ചു.