മുഖ്യമന്ത്രിക്ക് സ്വന്തം സാമ്പത്തിക ഉപദേഷ്ടാവിന്‍റെ ഉഗ്രന്‍ പണി; കൂട്ടത്തില്‍ ധനമന്ത്രിക്കും പണികിട്ടി

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് ജിഎസ്ടിയെ പഴിക്കാനാകില്ലെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും നിലപാടുകള്‍ തളളിയാണ് സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍.

സാമ്പത്തിക ഉപദേഷ്ടാവ് എന്ന നിലയില്‍ തന്റെ ഉപദേശങ്ങള്‍ കൊണ്ട് എല്ലാം ശരിയാകണമെന്നില്ല. ധനമന്ത്രി തോമസ് ഐസക്കുമായി നല്ല ബന്ധമാണുളളതെന്നും ഗീതാ ഗോപിനാഥ് വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് മുഖ്യകാരണം ജിഎസ്ടി നടപ്പിലാക്കിയതിലെ പാകപ്പിഴകളാണെന്ന് ധനമന്ത്രി ആരോപിച്ചിരുന്നു.

ജിഎസ്ടിയുടെ ഗുണങ്ങള്‍ വൈകാതെ ലഭിക്കും. നിലവില്‍ ഒട്ടേറെ പ്രശ്‌നങ്ങളും തടസ്സങ്ങളും ജിഎസ്ടി സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ സമീപഭാവിയില്‍ തന്നെ ഇതിന്റെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്ക് ലഭിച്ചുതുടങ്ങുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.നോട്ട്‌നിരോധനം ഇല്ലായിരുന്നെങ്കില്‍ ജിഎസ്ടി കുറെക്കൂടി ഫലപ്രദമായി ജിഎസ്ടി നടപ്പിലാക്കാന്‍ സാധിക്കുമായിരുന്നുവെന്നും ഗീതാ ഗോപിനാഥ് വ്യക്തമാക്കി.