പിന്‍ വാതിലിലൂടെ തലയില്‍ മുണ്ടിട്ട് ജഡ്ജിയെ കാണാന്‍ പോയ രാജ; പരിഹാസവുമായി കെ സുരേന്ദ്രന്‍

സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജയെ അധിക്ഷേപിച്ച് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. ജസ്റ്റിസ് ചെലമേശ്വറിനെ രാജ സന്ദര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് സുരേന്ദ്രന്റെ പ്രതികരണം.

ഏതു വിധ്വംസക ശക്തി വിചാരിച്ചാലും ഈ രാജ്യത്തെ തകര്‍ക്കാനാവില്ലെന്നും ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ രാജ്യമാണിതെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞു.

‘ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ ഒരു രാജ്യമാണ്. അല്ലെങ്കില്‍ ഇതു കയ്യോടെ പിടികൂടപ്പെടുമായിരുന്നില്ല. പുറകുവശത്തെ വാതിലിലൂടെ ജഡ്ജിയുടെ വീട്ടില്‍ തലയില്‍ മുണ്ടിട്ടുപോകാന്‍ ഇയാള്‍ക്കുതോന്നിയത് 120 കോടി ഇന്ത്യക്കാരുടെ മഹാഭാഗ്യം’.

അതേസമയം ജസ്റ്റിസ് ചെലമേശ്വറിനെ സന്ദര്‍ശിച്ചതിനെ കൊടിയുടെ നിറം കലര്‍ത്തി കാണേണ്ടതില്ലെന്ന് രാജ പറഞ്ഞു. വിഷയത്തെക്കുറിച്ച് ചെലമേശ്വര്‍ വിശദമായി സംസാരിച്ചിരുന്നെന്നും രാജ വ്യക്തമാക്കിയിരുന്നു.