ട്രംമ്പിനെ സേവിക്കാന്‍ താല്‍പര്യമില്ല, അമേരിക്കന്‍ സ്ഥാനപതി രാജിവെച്ചു

വാഷിങ്ടണ്‍: വൈറ്റ് ഹൗസിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി പനാമയിലെ അമേരിക്കന്‍ സ്ഥാനപതി ജോണ്‍ ഫീലെ രാജിവെച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പിനെ സേവിക്കാന്‍ താന്‍ താല്പര്യപ്പെടുന്നില്ലെന്ന് കാണിച്ചാണ് ഫീലെ രാജി സമര്‍പ്പിച്ചിരിക്കുന്നത്.

രാജ്യത്തെയും പ്രസിഡന്റിനെയും നിഷ്പക്ഷവും സത്യസന്ധവുമായ രീതിയില്‍ സേവിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്താണ് ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ ട്രംമ്പിനുള്ള തന്റെ സേവനം തുടര്‍ന്നാല്‍ അത് തികഞ്ഞ സത്യപ്രതിജ്ഞാ ലംഘനത്തിലേക്ക് തന്നെ നയിക്കുമെന്ന് ഫീലെ പ്രതികരിച്ചു.

ഫീലെ രാജിവെച്ചത് അഭയാര്‍ത്ഥികളെ കുറിച്ചുള്ള ട്രംമ്പിന്റെ വംശീയ അധിക്ഷേപത്തെ തുടര്‍ന്നാണെന്ന് പനാമ പേപ്പറുള്‍പ്പടെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, പനാമ അംബാസെഡറുടെ രാജി തീര്‍ത്തും വ്യക്തിപരമായ കാരണങ്ങളാലെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പക്ഷം.