ജര്‍മ്മനിയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം, കൂട്ടുകക്ഷി മന്ത്രിസഭയ്ക്കുള്ള വഴി തെളിഞ്ഞു

ബെര്‍ലിന്‍: സെപ്റ്റംബറിലെ തെരഞ്ഞെടുപ്പിന് ശേഷം ജര്‍മ്മനിയില്‍ നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വം അവസാനിച്ചു. ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കലിന്റെ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റ്‌സും സോഷ്യല്‍ ഡെമോക്രാറ്റ്‌സും കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതാണ് കാര്യങ്ങള്‍ രമ്യതയിലെത്താന്‍ കാരണമായത്.

24 മണികൂറുകള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരുകൂട്ടരും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ധാരണയായത്. ഇരുകക്ഷികളുടെയും നേതാക്കള്‍ വെള്ളിയാഴ്ച്ച സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഒരുമിച്ചുള്ള യാത്ര ശുഭപ്രതീക്ഷകളുടേതാണെന്ന് പ്രഖ്യാപിച്ചു.

709 അംഗ ജര്‍മ്മന്‍ പാര്‍ലമെന്റില്‍ സിഡിയുവിന് 246 സീറ്റും എസ്ഡിപ്പിക്ക് 153 സീറ്റുകളുമാണുള്ളത്.