ജയലളിതയുടെ മരണകാരണം ആ രണ്ട് സ്യൂട്ട്‌കേസുകളിലോ?

ചെന്നൈ: തമിഴകത്തിന്റെ പുരിട്ചി തലൈവി ജയലളിതയുടെ ചികിത്സാ റിപ്പോര്‍ട്ട് അപ്പോളോ ആശുപത്രി അധികൃതര്‍ വെള്ളിയാഴ്ച്ച അന്വേഷണ കമ്മീഷന് കൈമാറി.

രണ്ട് സ്യൂട്ട്‌കേസുകളിലാക്കി ഭദ്രമായി സീല്‍ ചെയ്ത നിലയിലാണ് റിപ്പോര്‍ട്ടുകള്‍ കൈമാറിയത്. നേരത്തെ, കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് എ. അറുമുഖസ്വാമി അപ്പോളോ ആശുപത്രി ചെയര്‍മാനോട് പത്ത് ദിവസത്തിനുള്ളില്‍ ജയയുടെ ചികിത്സയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ജനുവരി 22ന് മുമ്പ് ശശികലയുടെ അഭിഭാഷകനോട് കമ്മീഷന്‍ മുമ്പാകെ ഹാജരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

2016 സെപ്റ്റംബര്‍ 22നാണ് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ജയലളിതയെ പ്രവേശിപ്പിച്ചത്. 75 ദിവസങ്ങള്‍ക്ക് ശേഷം ഇവിടെവെച്ച് അവര്‍ മരിച്ചു. തുടര്‍ന്നുണ്ടായ ദുരൂഹതകളന്വേഷിക്കാനായി റിട്ട. മദ്രാസ് ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് അറുമുഖസ്വാമി അദ്ധ്യക്ഷനായ കമ്മീഷനെ ഒക്ടോബര്‍ 30ന് നിയമിച്ചത്.