ട്രാന്‍സ്ജെന്‍ഡര്‍ മോഡല്‍ ചരിത്രം കുറിച്ചു

പ്ലേബോയ്‌ മാഗസിന്‍റെ ജര്‍മ്മന്‍ പതിപ്പില്‍ ഇത്തവണ കവര്‍ ഗേളായി ട്രാന്‍സ്ജെന്‍ഡറായ ഗിയുലിയാന ഫര്‍ഫല്ല. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ പുതിയ വിശേഷം പങ്കു വെച്ചത് ഗിയുലിയാന തന്നെയായിരുന്നു.

ഈ നേട്ടത്തില്‍ താന്‍ വളരെയേറെ അഭിമാനിക്കുന്നുവെന്ന് ഇരുപത്തൊന്നുകാരിയായ ഗിയുലിയാന പറഞ്ഞു. പതിനാറു വയസില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയാണ് പാസ്കല്‍ റാന്‍ഡര്‍മാച്ചര്‍ സ്ത്രീയായി മാറിയത്. കഴിഞ്ഞ വര്‍ഷം ജര്‍മനിയില്‍ നടന്ന നെക്സ്റ്റ് ടോപ്‌ മോഡല്‍ മത്സരത്തില്‍ വിജയിയായതോടെ ഗിയുലിയാനയെ ലോകം ശ്രദ്ധിച്ചു തുടങ്ങി.

പ്ലേ ബോയ്‌ മാഗസിന്‍റെ കവറില്‍ വരുന്ന ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ആണ് ഗിയുലിയാന.