ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തിലെ അന്വേഷണം; തിങ്കളാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി

ബിജെപി അഖിലേന്ത്യ അദ്ധ്യക്ഷന്‍ അമിത് ഷാ ഒന്നാം പ്രതിയായിരുന്ന സൊഹ്‌റാബുദ്ധീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിചാരണ കേട്ടിരുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ ദുരൂഹ മരണത്തെക്കുറിച്ചുള്ള അന്വേഷണം തിങ്കളാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി.

ജസ്റ്റിസുമാരായ അരുൺ മിശ്ര, മോഹൻ ശാന്തന ഗൗഡർ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുക.

ജസ്റ്റിസ് ചെലമേശ്വറിന്‍റെ നേതൃത്വത്തിലുള്ള നാലംഗ ജഡ്ജിമാര്‍ പരസ്യമായി പത്രസമ്മേളനം വിളിച്ച് കോടതിയുടെ ഇപ്പോഴത്തെ പ്രവർത്തന രീതികളോടുള്ള എതിർപ്പ് തുറന്നടിച്ചതിന് പിന്നാലെയാണ് ലോയയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച അന്വേഷണം സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.