സിപിഐഎം നേതാക്കള്‍ ക്ഷേത്രങ്ങളെ പുകഴ്ത്തുന്നതെന്തുകൊണ്ട്; കുമ്മനം പറയുന്നു

സി.പി.ഐ.എം നേതാക്കള്‍ ഇപ്പോള്‍ ക്ഷേത്രങ്ങളെ പുകഴ്ത്തി രംഗത്ത് വരുന്നത് ഇരട്ടത്താപ്പിന്റെ ഭാഗമായാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

‘ക്ഷേത്രവും ഹിന്ദുവും എന്നത് പിന്തിരിപ്പനാണെന്നും വര്‍ഗീയമാണെന്നും അണികളെ പറഞ്ഞ് പഠിപ്പിച്ച് അവരെ ക്ഷേത്രങ്ങള്‍ക്കെതിരെ അണിനിരത്തിയത് സി.പി.എമ്മാണ്’.

ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കും എന്ന പ്രസ്താവന സി.കേശവനില്‍ കൂടിയാണ് മലയാളികള്‍ ആദ്യം കേട്ടതെങ്കിലും അത് കേരളം മുഴുവന്‍ ഏറ്റുപാടി നടന്നത് സിപിഎം നേതാക്കളായിരുന്നുവെന്നും കുമ്മനം പറഞ്ഞു.

ക്ഷേത്രാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ശാസ്ത്രീയ വശമുണ്ടെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ പ്രസ്താവനയില്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രതികരണം അറിയിക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍.