സുപ്രിംകോടതിയിലരങ്ങേറിയത് ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍: ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍.

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെജസ്റ്റിസുമാര്‍ തന്നെ വാര്‍ത്താ സമ്മേളനം  വിളിച്ച് ആരോപണമുന്നയിച്ച  സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച്  ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍.
ഇന്നത്തെ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമായിപ്പോയി. ഇത് ഉണ്ടാകാന്‍ പാടില്ലാത്തയായിരുന്നു.  സുപ്രീം കോടതിക്കെതിരെ ജനങ്ങളില്‍ സംശയങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ക്കൊണ്ട് ഉപകാരപ്പെടൂവെന്നും കെ.ജി ബാലകൃഷ്ണന്‍ പ്രതികരിച്ചു.
കുറച്ചു മാസമായി സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന് ആരോപിച്ചായിരുന്നു ജസ്റ്റിസുമാര്‍വാര്‍ത്താസമ്മേളനം നടത്തിയത്. ജസ്റ്റിസ് ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍ എന്നീ ജഡ്ജിമാരായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നത്.
പലപ്പോഴും സുപ്രീം കോടതി സംവിധാനങ്ങള്‍ ശരിയായ രീതിയിലല്ല നടക്കുന്നത്. സംഭവിക്കാന്‍ പാടില്ലാത്തതാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. മുതിര്‍ന്ന അംഗങ്ങള്‍ എന്ന നിലയില്‍ കോടതിയോടും രാജ്യത്തോടും ചില കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. എന്നീ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടായിരുന്നു ജസ്റ്റിസുമാര്‍വാര്‍ത്താസമ്മേളനം നടത്തിയത്.