ബല്‍റാമിന്റെ നാവ് പിഴുതെടുക്കുമെന്ന് സിപിഎം നേതാവ് എം.ചന്ദ്രൻ

പാലക്കാട്: ഇനി എകെജിക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാമിന്റെ നാവ് പിഴുതെടുക്കുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.ചന്ദ്രൻ. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിലാണ് ഇങ്ങനെയെല്ലാം പറയുന്നതെങ്കിൽ ആ സ്വാതന്ത്ര്യം അനുവദിക്കില്ലെന്നും എം. ചന്ദ്രൻ പറഞ്ഞു.

അതേസമയം, വി.ടി ബല്‍റാമിനെതിരെയുള്ള പ്രതിഷേധം തുടരുമെന്ന് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രൻ വ്യക്തമാക്കി.