കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നാവണം: സി.പി.ഐ പ്രമേയം

ന്യൂഡല്‍ഹി: കമ്യണിസ്റ്റു പാര്‍ട്ടികള്‍ ഒന്നാകണമെന്ന് സിപിഐ. പിളര്‍പ്പിനു കാരണമായ വിഷയങ്ങള്‍ ഇന്നു പ്രസക്തമാണോ എന്ന് പരിശോധിക്കണമെന്നും സിപിഐയുടെ രാഷ്ട്രീയ പ്രമേയത്തിന്റെ കരടില്‍ പറയുന്നു.

ബിജെപിക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുടെ വിശാല വേദി വേണമെന്ന് വ്യക്തമാക്കുന്ന സിപിഐ രാഷ്ട്രീയ പ്രമേയത്തിന്റെ കരടില്‍, കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെ തത്വാധിഷ്ഠിത പുനരേകീകരണം വേണമെന്നും വിജയവാഡയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ തയ്യാറാക്കിയ രാഷ്ട്രീയ പ്രമേയത്തിന്റെ കരടില്‍ വ്യക്തമാക്കുന്നു.

പിളര്‍പ്പിന് കാരണമായ വിഷയങ്ങള്‍ ഓരോന്നായെടുത്ത് പുതിയ സാഹചര്യത്തില്‍ അവയോരോന്നും എത്രമാത്രം പ്രസക്തമാണെന്ന് സിപഎമ്മും സിപിഐയും പരിശോധിക്കണം. കമ്യൂണിസ്റ്റ് ആശയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പാര്‍ട്ടികളും ഒന്നാവണം. ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നേപ്പാളിലെ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഐക്യത്തിലൂടെ കൈവരിച്ച മഹാവിജയം മാതൃകയാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.