ജസ്റ്റിസ് കെ.എം. ജോസഫ് സുപ്രിംകോടതിയിലേക്ക്

ന്യൂഡല്‍ഹി: മലയാളിയായ ജസ്റ്റിസ് കെ.എം.ജോസഫ് സുപ്രിംകോടതി ജഡ്ജിയാകും. ഇപ്പോള്‍ ഉത്തരഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് അദ്ദേഹം. ആറ് ഒഴിവുള്ളതില്‍ ജസ്റ്റിസ് ജോസഫ്, സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരുടെ പേരുകളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള കൊളിജിയം ശുപാര്‍ശ ചെയ്തിരിക്കുന്നത്.

2016ല്‍ ഉത്തരഖണ്ഡില്‍ രാഷ്ട്രപതി ഭരണം എര്‍പ്പെടുത്തിയത് റദ്ദാക്കിയതിലൂടെ രാജ്യമൊട്ടാകെ ശ്രദ്ധേയനായിരുന്നു ജസ്റ്റിസ് ജോസഫ്. ഈ വിധിയെത്തുടര്‍ന്ന് ഒരു മാസത്തിനുശേഷം ഹരിഷ് റാവത്ത് അവിടെ വീണ്ടും മുഖ്യമന്ത്രിയായി. അതെത്തുടര്‍ന്ന് അദ്ദേഹത്തെ ആന്ധ്ര ഹൈക്കോടതിയിലേക്ക് മാറ്റാന്‍ അന്നത്തെ കൊളിജിയം ശുപാര്‍ശ ചെയ്‌തെങ്കിലും സര്‍ക്കാര്‍ അത് സ്വീകരിച്ചില്ല.