എകെജിയെ കമ്മിയെന്ന് വിളിക്കാന്‍ ഇവനാര്; ബല്‍റാമിനെ വീണ്ടും തെറിവിളിച്ച് നടന്‍ ഇര്‍ഷാദ്

എകെജിയെ ബാലപീഡകനെന്ന് വിളിച്ച ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഇര്‍ഷാദ്. എകെജിയെ അപമാനിച്ച് ബല്‍റാം നടത്തിയ പ്രസ്താവന വിവാദമായതോടെ രൂക്ഷ പ്രതികരണങ്ങളുമായി നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. സാമൂഹിക മാധ്യമത്തിലൂടെ ഇര്‍ഷാദും ബല്‍റാമിനെ മോശം ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതില്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിശദീകരണവുമായി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് ഇര്‍ഷാദ്


ബല്‍റാമിനെ വിളിച്ച തെറി കുറഞ്ഞ് പോയെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ആദ്യം പോയി എകെജി ആരെന്ന് പഠിച്ചിട്ട് വരാനും തന്റെ നിലവാരം നോക്കിയതിനാലാണ് അത്രയെങ്കിലും തെറി പറഞ്ഞ് നിര്‍ത്തിയതെന്നും ഇല്ലെങ്കില്‍ തന്റെ ഉറക്കം വരെ നഷ്ടമായേനെ എന്നും ഇര്‍ഷാദ് പറയുന്നു.