റയല്‍ കോപ ഡെല്‍റെ ക്വാര്‍ട്ടറില്‍

മാഡ്രിഡ്: അപ്രതീക്ഷിത തിരിച്ചടികളില്‍ വലയുന്ന റയല്‍ മാഡ്രിഡിന് താല്‍ക്കാലികാശ്വാസം. ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന റയല്‍ കോപ ഡെല്‍ റേ ക്വാര്‍ട്ടറില്‍ കടന്നുകൂടി.

രണ്ടാം റൗണ്ടില്‍ ന്യുമാന്‍സിയയോട് സമനില പാലിച്ചെങ്കിലും ആദ്യ പാദത്തിലെ എതിരില്ലാത്ത മൂന്നു ഗോള്‍ ജയം റയലിന് തുണയായി. റയലിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ രണ്ടാം ഡിവിഷന്‍ ക്ലബായ ന്യുമാന്‍സിയ രണ്ടു ഗോള്‍ അടിച്ചാണ് സമനില പാലിച്ചത്.

ലൂക്കാസ് വാസ്ഗ്വസിന്റെ (10, 59) ഇരട്ടഗോളില്‍ ലീഡു നേടിയ റയലിനെ ന്യുമാന്‍സിയയുടെ ഫര്‍ണാണ്ടസ് ഹിറോ ഇരട്ട ഗോളിലൂടെ സമനിലയില്‍ പിടിക്കുകയായിരുന്നു. കളിയുടെ അധിക സമയത്ത് ന്യുമാന്‍സിയയുടെ കാല്‍വോ സാന്റോമന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോകുകയും ചെയ്തു.