ഉത്തരകൊറിയയുമായി അമേരിക്ക ചര്‍ച്ച നടത്തും

ഉത്തര കൊറിയയുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഏറ്റവും കൃത്യമായ സമയത്ത് തന്നെ ഇതുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ദക്ഷിണ കൊറിയയും ഉത്തരകൊറിയയുമായി വര്‍ഷങ്ങള്‍ക്ക് ശേഷം സമാധാന ചര്‍ച്ചകള്‍ നടക്കാനിരിക്കെ അമേരിക്ക കൂടി നിലപാട് മാറ്റുന്നതിനെ പ്രത്യാശയോടെയാണ് ലോകം കാണുന്നത്. ഉത്തരകൊറിയയുമായി ചര്‍ച്ച നടത്തുമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിനോടാണ് ട്രംപ് പറഞ്ഞതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

എന്നാല്‍ ചര്‍ച്ചയ്ക്കു വ്യവസ്ഥകളുണ്ടാകുമെന്ന ട്രംപിന്റെ അഭിപ്രായത്തെ ലോകം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. നേരത്തേയും ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് അമേരിക്ക അറിയിച്ചിരുന്നു.