ബള്‍ബിട്ടാല്‍ ഇനി ഇന്റര്‍നെറ്റും; പരിചയപ്പെടാം മൈ-ലൈഫൈ

മുംബൈ: ബള്‍ബിട്ടാല്‍ ഇനി രണ്ടുണ്ട് ഗുണം, പ്രകാശം പരക്കുന്നതിനൊപ്പം ഇന്റര്‍നെറ്റും കിട്ടും. കാഴ്ച്ചയില്‍ ഒരു ടേബിള്‍ ലാമ്പായി മാത്രം തോന്നുന്ന മൈ-വൈഫൈ എന്ന നൂതന ആവിഷ്‌ക്കാരത്തിലൂടെ വയര്‍ലെസ് ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ക്ക് പുത്തന്‍ മാനം നല്‍കിയിരിക്കുകയാണ് ഒലെഡ്‌കോം എന്ന ഫ്രഞ്ച് കമ്പനി.

ഈ ടേബിള്‍ ലാമ്പിലെ എല്‍ഇഡി ബള്‍ബുകള്‍ ഓഫായിരിക്കുമ്പോഴും ഇതിലൂടെയുള്ള ഇന്റര്‍നെറ്റ് ഉപയോഗത്തിന് യാതൊരു തടസ്സവും സംഭവിക്കുന്നില്ല. ടേബിള്‍ ലാമ്പിരിക്കുന്ന മുറിയിലെ എല്ലാ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുന്ന ഉപകരണങ്ങളിലേക്കും ഡേറ്റാ ട്രാന്‍സ്ഫര്‍ സംവിധാനം വഴി നെറ്റ് ലഭ്യമാകും.

വൈഫൈയെക്കാള്‍ മികച്ച സ്പീഡ് അവകാശപ്പെടുന്ന ലൈഫൈ ഹാക്കിങ് മുക്തമാണെന്നതാണ് മറ്റൊരു സവിശേഷത. 700 ഡോളറിന് ഒരു വിദേശ വെബ്ബ്‌സൈറ്റില്‍ വിപണനമാരംഭിച്ച ലൈഫൈ അധികംവൈകാതെ ഇന്ത്യയിലെത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടിലെ ഗാഡ്‌ജെറ്റ് ഫ്രീക്‌സ്.