കൊച്ചിയില്‍ തമന്നയ്‌ക്കെതിരെ അശ്ലീല കമന്റുകളുമായി ആക്രമണം; വിക്രമടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ നിസ്സഹായരായി; നാണക്കേടിന്റെ പുതിയ അധ്യായം; വീഡിയോ

കൊച്ചി: തമിഴ് ചിത്രം സ്‌കെച്ചിന്റെ പ്രൊമോഷനായി കൊച്ചിയിലെത്തിയ നടി തമന്നയെ കൂകി വിളിച്ചും, അശ്ലീല കമന്റുകള്‍ പാസാക്കിയും ആരാധകരുടെ ആഭാസം. ചിയാന്‍ വിക്രത്തിനോടൊപ്പം പ്രൊമോഷന്‍ പരിപാടികള്‍ കഴിഞ്ഞ് ലിഫ്റ്റില്‍ പ്രവേശിക്കാന്‍ കാത്ത് നില്‍ക്കെയായിരുന്നു സംഭവം. ആരാധകരുടെ പെരുമാറ്റം അതിര് വിട്ടതോടെ തമന്ന ക്ഷുഭിതയായി.

ഒപ്പമുണ്ടായിരുന്ന വിക്രവും മറ്റ് സഹായികളും ജനകൂട്ടത്തെ നിയന്ത്രിക്കാന്‍ ഏറെ ബുദ്ധിമുട്ടി. ലിഫ്റ്റിന് സമീപമെത്തിയതും ആരാധകര്‍ കൂട്ടമായി താരങ്ങളെ പൊതിയുകയായിരുന്നു. അതിനിടെ സെല്‍ഫിയെടുക്കാനും, ചിത്രങ്ങള്‍ പകര്‍ത്താനും ആള്‍ക്കൂട്ടം ശ്രമിച്ചതും സംഭവ സ്ഥലത്തെ തിരക്ക് കൂട്ടി. കൊച്ചിയിലെ ഒബ്‌റോണ്‍ മാളിലായിരുന്നു സ്‌കെച്ചിന്റെ പ്രൊമോഷന്‍ നടന്നത്.