കലോത്സവ കിരീടം; സ്കൂളുകള്‍ക്ക് നാളെ അവധി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് കിരീടം നേടിയതിനെ തുടര്‍ന്ന് ജില്ലയില്‍ കേരള സിലബസ് പഠിക്കുന്ന എല്ലാ സ്‌കുളൂകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

തുടര്‍ച്ചയായി 12 -ാം തവണയാണ് കോഴിക്കോട് കിരീടം നേടുന്നത്. 895 പോയിന്റ് നേടിയാണ് കോഴിക്കോട് കിരീടം സ്വന്തമാക്കിയത്. 893 പോയിന്റ് നേടി പാലക്കാട് രണ്ടാം സ്ഥാനവും, 875 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനവും സ്വന്തമാക്കി.

865 പോയിന്റ് നേടി കണ്ണൂര്‍ നാലാം സ്ഥാനം ഉറപ്പിച്ചപ്പോള്‍ ആതിഥേയരായ തൃശൂര്‍ 864 പോയിന്റുമായി അഞ്ചാമതെത്തി.