ഒക്കിനോവയുടെ പുതിയ സ്‌കൂട്ടര്‍ വിപണിയില്‍ തരംഗമാകുന്നു

ഇലക്ട്രോണിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒക്കിനോവ തങ്ങളുടെ രണ്ടാമത്തെ മോഡല്‍ പ്രെയിസിനെ വിപണിയിലിറക്കി. 59,889 രൂപയാണ് ഡല്‍ഹി എക്‌സ് ഷോറൂം.

മണിക്കൂറില്‍ പരമാവധി 75 കി.മി.വേഗത. ഒരു ചാര്‍ജിങ്ങില്‍ 170 മുതല്‍ 200 കി.മി വരെ റെയ്ഞ്ചും കമ്പനി വാഗ്ദാനം നല്കുന്നു. വെറും 45 മിനിറ്റ് കൊണ്ട് 80% ചാര്‍ജ് ചെയ്യാന്‍ കഴിയുന്നു.

റിമൂവബള്‍ ബാറ്ററി ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ആവശ്യമെങ്കില്‍ ബാറ്ററി വണ്ടിയില്‍ നിന്ന് വേര്‍പ്പെടുത്തി ചാര്‍ജ്ജ് ചെയ്യാന്‍ സാധ്യമാവും. 3 വര്‍ഷത്തെ വാറണ്ടി ബാറ്ററിക്ക് കമ്പനി നല്‍കുന്നുണ്ട്.

ഇക്കോണമി, സ്‌പോര്‍ട്ടി, ടര്‍ബോ എന്നീ മൂന്ന് വ്യത്യസ്ത ഡ്രൈവ് മോഡുള്ള പ്രെയിസിന്റെ ടോര്‍ക്ക് 18 എന്‍ എം മുതല് 40 എന്‍ എം വരെ. പര്‍പ്പിള്‍, ഗോള്‍ഡന്‍, ബ്ലൂ എന്നി മൂന്ന് കളര്‍ ഓപ്ഷന്‍സ് പ്രെയിസിന് ഉണ്ട്.