ഉത്തേജക മരുന്ന് ഉപയോഗം; യുസഫ് പത്താന് ബി.സി.സി.ഐ വിലക്ക്

ഇന്ത്യൻ ഓൾ റൗണ്ടർ യുസഫ് പത്താന് വിലക്ക്. കഴിഞ്ഞ ടുർണമെന്റിലെ ടോപ്പ് ടെസ്റ്റിൽ ഉത്തേജക മരുന്നു ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ബി.സി.സി.ഐ വിലക്ക് ഏർപ്പെടുത്തിയത്. കളിച്ച അവസാന മത്സരത്തിൽ 4 റൺസ് മാത്രമെടുത്തു പുറത്താവുകയായിരുന്നു താരം.

എന്നാൽ സുഖമില്ലാത്തത് കാരണം പത്താൻ മരുന്ന് കഴിച്ചിരുന്നെന്നും. കഴിച്ച മരുന്നിൽ നിരോധന പട്ടികയിൽ ഉൾപ്പെട്ട പദാർത്ഥം അടങ്ങിയിരുന്നിരിക്കാം എന്നുമാണ് പുറത്തു വരുന്ന വിവരങ്ങൾ. ടീം ഡോക്ടറിന്റെ നിർദ്ദേശം മൂലമാണ് മരുന്ന് കഴിച്ചത്. മരുന്നിൽ അത്തരത്തിൽ ഉള്ള പദാർത്ഥത്തിന്റെ അംശം ഉണ്ടെന്നു പത്താന് അറിയില്ലായിരുന്നു എന്നുമാണ് വിവരങ്ങൾ.
ഡോപ് ടെസ്റ്റിൽ തോൽക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ക്രിക്കറ്ററാണ് പത്താൻ. 2013ൽ പ്രദീപ് സാങ്‌വാനു 18 മാസത്തെ വിലക്ക് കിട്ടിയിരുന്നു. പത്താൻ 57 ഏകദിനവും 22 റ്റി-ട്വൻറിയും ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുണ്ട്.