സായി പല്ലവി ദേഷ്യപ്പെട്ടു; നായകന്‍ സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി

തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രം ഫിദയ്ക്കു ശേഷം പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് സായി പല്ലവി. മിഡില്‍ ക്ലാസ് അബ്ബായ് ചിത്രത്തിലാണ് സായി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ നടന്‍ നാനിയോട് സായി പല്ലവി ദേഷ്യപ്പെട്ടു. ഇരവരും തമ്മിലുള്ള രംഗം ചിത്രീകരിക്കുന്നതിനിടിയലാണ് സായ് നാനിയോട് തട്ടിക്കയറിയത്. എന്നാല്‍ എന്തിനാണ് സായ് നാനിയോട് തട്ടിക്കയറിയതെന്ന് വ്യക്തമല്ല. തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സായ് പല്ലവിയും നാനിയും നടന്നുവരുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഇതിനിടയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. സായ് പല്ലവി നാനിയോട് ദേഷ്യപ്പെട്ട് സംസാരിച്ചു. ഇതോടെ കുപിതനായ നാനി ഷൂട്ടിങ് സെറ്റില്‍നിന്നും ഇറങ്ങിപ്പോയി. ഒടുവില്‍ സായ് പല്ലവി തന്റെ പ്രവൃത്തിയില്‍ നാനിയോട് ക്ഷമ ചോദിച്ചുവെന്നും അതിനുശേഷം നാനി തിരികെയെത്തി ഷൂട്ടിങ് പുനരാരംഭിച്ചുവെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.