ടൂവീലര്‍ യാത്രക്കാര്‍ അപകടത്തില്‍ പെട്ടാല്‍ ഹെല്‍മെറ്റ് വീട്ടിലറിയിക്കും

ബോംബെ: പലപ്പോഴും അപകടത്തില്‍ പെടുന്നവര്‍ റോഡില്‍ ചോരവാര്‍ന്ന് മണിക്കൂറുകളോളം കിടക്കുന്നത് മരണകാരണമാകാറുണ്ട്. തക്ക സമയത്ത് അപകടവിവരം അറിയാതെ പോകുന്നത് കൊണ്ടാണ് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നത്.

എന്നാല്‍ അപകടം നടന്ന് ഞൊടിയിടയില്‍ ആ വിവരം നിങ്ങള്‍ ആഗ്രഹിക്കുന്നവരെ അറിയിക്കാന്‍ സഹായിക്കുന്ന ഒരു ഹെല്‍മെറ്റ് വിവണിയിലെത്തുന്നു. ബൈക്ക്, സൈക്കള്‍ യാത്രക്കാരെ ലക്ഷ്യം വെച്ച് പ്രമുഖ ബ്രാന്‍ഡായ കോസ്‌മോസ് പുറത്തിറക്കുന്ന ഹെല്‍മെറ്റ് ഒരു ആപ്പിന്റെ സഹായത്തോടെയാകും പ്രവര്‍ത്തിക്കുക.

പെട്ടെന്നുണ്ടാകുന്ന വീഴ്ച്ചയുടെ ആഘാതത്തില്‍ പ്രവര്‍ത്തനക്ഷമമാകുന്ന ഈ ആപ്പ് നിങ്ങള്‍ മുന്‍കൂട്ടി ഫീഡ് ചെയ്തിട്ടുള്ള ബന്ധുക്കളയോ ആംബുലന്‍സ് സേവനത്തയോ വിവരമറിയിക്കും. അപകടസ്ഥലമുള്‍പ്പെടെ ജിപിഎസ് സഹായത്തോടെ കണ്ടെത്താനാകുമെന്നതാണ് സവിശേഷത.