ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ‘ലേഡി ബേര്‍ഡ്’ മികച്ച ചിത്രം; നിക്കോള്‍ കിഡ്മാന്‍ മികച്ച നടന്‍

75-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലേഡി ബേഡിലെ അഭിനയത്തിന് സയോര്‍സ് റൊണാന്‍ മികച്ച നടിയായും, ദി ഡിസാസ്റ്ററിലെ അഭിനയത്തിന് ജയിംസ് ഫ്രാങ്കോ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. ഡ്രാമ വിഭാഗത്തില്‍ ത്രീ ബില്‍ബോര്‍ഡ്സ് ഔട്ട്സൈഡ് എബിംഗ് മിസൂറി പുരസ്‌കാരത്തിനര്‍ഹമായപ്പോള്‍ കോമഡി വിഭാഗത്തില്‍ ലേഡി ബേഡ് തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച ടിവി സീരീസ് ഡ്രാമ വിഭാഗം പുരസ്‌കാരം ഹാന്റ് മെയ്ഡ് ടെയില്‍സ് നേടിയപ്പോള്‍ ഡ്രാമ വിഭാഗത്തില്‍ എലിസബത്ത് മോസ് മികച്ച നടിയായും സ്റ്റേര്‍ലിംഗ് ബ്രൗണ്‍ നടനായും തെരഞ്ഞെടുക്കപ്പെട്ടു. ദ ഷേപ്പ് ഓഫ് വാട്ടറിലൂടെ ഗില്ലേര്‍മോ ടെല്‍ ടോറോ മികച്ച സംവിധായകനുള്ള പുരസ്‌കാരം കരസ്ഥമാക്കി.

ടെലിവിഷന്‍-ചലച്ചിത്ര രംഗത്തെ കലാകാരന്‍മാര്‍ക്ക് ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ നല്‍കുന്ന പുരസ്‌കാരമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം.