‘ന്യൂട്ടണ്‍’ ഈ വര്‍ഷത്തെ ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി

മുംബൈ : രാജ്കുമാര്‍ റാവുവിന്റെ ‘ന്യൂട്ടണ്‍’ എന്ന സിനിമ ഈ വര്‍ഷത്തെ ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി പരിഗണിക്കാന്‍ തീരുമാനം. അമിത് മസുര്‍ക്കാര്‍ സംവിധാനം ചെയ്ത സിനിമ നക്‌സല്‍ ബാധിത പ്രദേശത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കഥയാണ് പറയുന്നത്.

തെലുങ്ക് സംവിധായകന്‍ സി.വി.റെഡ്ഡി തലവനായ ഫിലിം ഫെഡറേഷന്‍ ഒഫ് ഇന്ത്യയാണ് 26 സിനിമകളില്‍ നിന്നും ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി തിരഞ്ഞെടുത്തത്. തമിഴ് ചിത്രമായ വിസാരണൈ ആയിരുന്നു 2016ല്‍ ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി