നായകനായും വില്ലനായും തിളങ്ങാന്‍ ഹൃത്വിക് റോഷന്‍

ഹൃത്വിക് റോഷന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ കൃഷിന്റെ നാലാം ഭാഗം ഒരുങ്ങുന്നു. ചിത്രത്തില്‍ ഹൃത്വിക് തന്നെയാകും നായകനെയും വില്ലനെയും അവതരിപ്പിക്കുക എന്നാണ് അണിയറ സംസാരം.

കൃഷിലും കൃഷ് മൂന്നിലും ഹൃത്വിക് ഇരട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. രോഹിത് മെഹ്രയും മകന്‍ കൃഷ്ണ മെഹ്രയെയും. ഹൃത്വിക് റോഷന്റെ പിതാവ് രാകേഷ് റോഷന്‍ തന്നെയാണ് കൃഷിന്റെ നാലാം ഭാഗവും സംവിധാനം ചെയ്യുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവന്നിട്ടില്ല