2018ല്‍ ലിനിയക്ക് പകരം ഫിയറ്റ് ക്രൊണോസ്

ബ്രസീല്‍: ഫിയറ്റ് പ്രേമികള്‍ കാത്തിരുന്ന ക്രൊണോസ് 2018ല്‍ നിരത്തിലിറങ്ങും. ജനപ്രിയ സെഡാന്‍ ലിനിയയ്ക്ക് പകരക്കാരനായാകും ക്രൊണോസിന്റെ വരവ്.

ലാറ്റിനമേരിക്കന്‍ മാര്‍ക്കറ്റില്‍ ഈ വര്‍ഷം അധികം വൈകാതെ വാഹനം പുറത്തിറങ്ങുമെന്നതിന്റെ സൂചനയാണ് ഫിയറ്റിന്റെ ബ്രസീലിലെ പേജ് പുറത്ത് വിട്ട ക്രൊണോസിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍. ഫിയറ്റിന്റെ തന്നെ ഹാച്ച്ബാക്ക് മോഡലായ ആര്‍ഗോയുടെ രൂപവും സാങ്കേതിക വിദ്യകളും വലിയ തോതില്‍ കടമെടുത്തുകൊണ്ടാണ് ക്രൊണോസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

1.3 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ 5 സ്പീഡ് മാന്വവലും 6 സ്പീഡ് ഓട്ടോമെറ്റിക് ട്രാന്‍സ്മിഷനുമാണ് ലഭ്യമാക്കിയിട്ടുള്ളത്. ഗ്രില്ലും, വൈഡ് എല്‍ഇഡി ടെയില്‍ ലൈറ്റും പുതിയ ബമ്പറുമെല്ലാം ക്രൊണോസിനെ ആര്‍ഗോയില്‍ നിന്നും വ്യത്യസ്തനാക്കുന്നു. ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് കണക്ട്വവിറ്റിയുമുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റാണ് കൊണ്‍സോളിലെ താരം.

ദക്ഷിണ അമേരിക്കയിലാദ്യമെത്തുന്ന ക്രൊണോസ് എന്ന് ഇന്ത്യയിലെത്തുമെന്നതിനെ കുറിച്ച് ഫിയറ്റ് സൂചനയൊന്നും നല്‍കുന്നില്ല.