സ്വര്‍ണ വില റെക്കോര്‍ഡ് വേഗത്തില്‍ കുതിക്കുന്നു

സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വൻ വര്‍ധനവ്. ഇന്നലെയും സ്വര്‍ണ വില വര്‍ധിച്ചിരുന്നു.

പവന് 80 രൂപ ഇന്നലെ വര്‍ധിച്ച ശേഷം സ്വര്‍ണ വിലയിൽ 160 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന് 21,680 രൂപയിലാണ് ഇന്ന് സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2,710 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്വര്‍ണ വിലയിൽ വ്യതിയാനം ഉണ്ടായതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.