പ്രതാപം തിരിച്ചുപിടിക്കാന്‍ എച്ച് ടി സി; വമ്പന്‍ സവിശേഷതകളുമായി പുതിയ മോഡല്‍ വിപണിയിലേക്ക്‌

HTC യുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് HTC U12. ഡ്യൂവൽ ക്യാമെറയിലാണ് ഈ മോഡലുകൾ പുറത്തുവരുന്നത് .4കെ ഡിസ്പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .കഴിഞ്ഞ ദിവസ്സം ഇതിന്റെ പിക്ക്ചെറുകൾ പുറത്തുവിടുകയുണ്ടായി .

HTC U11 പ്ലസിന്റെ ന്റെ ഒരു പിൻഗാമി എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം . അത്കൊണ്ട് തന്നെ പുതിയ U12 ൽ മികച്ച സവിശേഷതകൾ ഉണ്ടാകും എന്ന് കരുതാം .6ഇഞ്ചിന്റെ IPS LCD ഡിസ്‌പ്ലേയാണ് HTC U11 നൽകിയിരുന്നത് .Qualcomm Snapdragon 835 പ്രൊസസർ കൂടാതെ Android 8.0 Oreo എന്നിവയിലായിരുന്നു ഇതിന്റെ പ്രവർത്തനം .

4ജിബിയുടെ കൂടാതെ 6 ജിബിയുടെ റാം എന്നിവയായിരുന്നു HTC U11 പ്ലസ്സിനു നൽകിയിരുന്നത് .അതുകൊണ്ടു തന്നെ 6ജിബി HTC U12 നും പ്രതീക്ഷിക്കാം .HTC U12 ൽ പുതിയ ടെക്നോളജിയിൽ ആയിരിക്കും ക്യാമെറകൾ .അടുത്തവർഷം ആദ്യം താനെന്ന ഈ മോഡലുകൾ വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .

ഇതിന്റെ കഴിഞ്ഞ ദിവസ്സം പുറത്തുവിട്ട ഫോട്ടോയാണ് ഇവിടെ കൊടുത്തിരിക്കുന്നത് .ആപ്പിളിന്റെ x ന്റെ രൂപകല്പനപോലെയാണ് HTC U12 ന്റെ ഡിസൈൻ