ആദ്യപ്രസവം സുഗമമാകാന്‍ 18 ടിപ്‌സ്

Pregnant Woman

1. ഗര്‍ഭകാലത്ത് പ്രാണായാമം പോലുള്ള ശ്വാസപരിശീലനങ്ങള്‍ പതിവായി ചെയ്യുക.

2. മുലപ്പാല്‍ ചുരക്കുന്നതിനായി നിത്യവും ഭക്ഷണത്തില്‍ വെള്ളുള്ളി, ഉലുവ, ഓട്ട്‌സ്, പാല്‍, പേരയ്ക്ക, ഇലക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തുക.

3. ഗര്‍ഭം ധരിച്ച ആദ്യത്തെ മൂന്നുമാസം ആഗ്രഹമുള്ള ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ് എന്ന് കരുതി ആവശ്യത്തിലധികം വയറുനിറയ്ക്കരുത്.

4. ടൂവീലറില്‍ ജോലിക്ക് പോകുന്ന ‘റിസ്‌ക്ക്’ ഒഴിവാക്കുക.

5. വീട്ടിലെ എല്ലാ ജോലികളും ചെയ്ത് ശീലിക്കുക.

6. ഗര്‍ഭം ധരിക്കുന്നതിന് ആറുമാസം മുമ്പ് മുതല്‍ ഫോളിക്ക് ആസിഡ് ഗുളികകള്‍ കഴിച്ചാല്‍ കുഞ്ഞിന് പുഷ്ടിയുണ്ടാവും.

7. ഭക്ഷണം ആറുനേരമായി വിഭജിച്ചു കഴിച്ചാല്‍ നെഞ്ചെരിച്ചില്‍ ഉണ്ടാവില്ല.

8. ഡോക്ടറുടെ നിര്‍ദ്ദേശം കൂടാതെ തലവേദനയ്ക്കുള്ള ഗുളികകള്‍ കഴിക്കരുത്.

9. വൈകിട്ട് നാല് മണിക്ക് വാക്കിങ്ങ്, രാത്രി ഏഴുമണിക്ക് ഡിന്നര്‍, ഒമ്പതുമണിക്ക് പഴങ്ങള്‍ എന്നിങ്ങനെ ആഹാരരീതി ചിട്ടപ്പെടുത്തുക.

10. തുടര്‍ച്ചയായി മണിക്കൂറുകളോളം കമ്പ്യൂട്ടറില്‍ ജോലിചെയ്യുന്നതും അധികസമയം നില്‍ക്കുന്നതും ഒഴിവാക്കുക.

11. വിശപ്പു തോന്നുമ്പോളൊക്കെ ഒരു കപ്പ് കാരറ്റും ഒരു ഗ്ലാസ് മോരും കഴിക്കുക.

12. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇടതുവശത്തേക്ക് ചരിഞ്ഞ് കിടക്കുക എങ്കിലേ കുട്ടിക്കുവേണ്ട ഓക്‌സിജന്‍ കിട്ടുകയുള്ളു.

13. ഗര്‍ഭം ധരിച്ചതുമുതല്‍ പ്രസവംവരെ ഭാര്യയും ഭര്‍ത്താവും വഴക്കിടാതിരുന്നാല്‍ ജനിക്കുന്ന കുട്ടി സമയത്തിന് ഉറങ്ങി ഉണരും.

14. ബ്യൂട്ടിപാര്‍ലറില്‍ പോകുന്ന ഗര്‍ഭിണികള്‍ക്ക് മെഷീന്‍ ഉപയോഗിക്കാതെയുള്ള ഏത് സൗന്ദര്യചികിത്സയും ചെയ്യാവുന്നതാണ്.

15. മനംപുരട്ടല്‍, തലചുറ്റല്‍, നടുവേദന, കോണ്‍സ്റ്റിപേഷന്‍ (മലബന്ധം), നെഞ്ചെരിച്ചില്‍, ക്ഷീണം, ഉറക്കമില്ലായ്മ, ശ്വാസതടസ്സം, കാലില്‍ നീര് എന്നിവ ഗര്‍ഭകാലത്ത് പതിവാണ്. ഭയപ്പെടേണ്ടതില്ല.

16. അമ്മ സന്തുഷ്ടയും പോസിറ്റീവായി ചിന്തിക്കയും ചെയ്താല്‍ മാത്രമേ കുട്ടിയും ആത്മവിശ്വാസത്തോടെ വളരുകയുള്ളുവെന്നാണ് പുതിയ കണ്ടെത്തലുകള്‍.

17. ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ പുകവലി, മദ്യപാനം എന്നീ ശീലങ്ങളുണ്ടെങ്കില്‍ ഗര്‍ഭം ധരിക്കുന്നതിന് ആറുമാസം മുമ്പായി ആ ശീലങ്ങള്‍ ഉപേക്ഷിക്കേണ്ടതാണ്.

18. കുട്ടി ഉദരത്തിലുള്ളപ്പോള്‍ മധുരമായ ഗാനങ്ങള്‍ ശ്രവിക്കുക. ജനിച്ചശേഷം അതേപാട്ടുകള്‍ കേട്ടാല്‍ കുട്ടി കരച്ചില്‍ നിര്‍ത്തും.

ഈ പതിനെട്ട് കാര്യങ്ങളും പാലിക്കുന്ന ഭാര്യയെ സഹായിക്കേണ്ടത് ഭര്‍ത്താവിന്റെ ഉത്തരവാദിത്വവും കടമയുമാണ്.