ആരാധകന്റെ ചേതനയറ്റ ശരീരം കണ്ട് പൊട്ടിക്കരഞ്ഞ് നടന്‍ കാര്‍ത്തി, വൈറലായി വീഡിയോ

ആരാധകന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍ കാര്‍ത്തി. തിരുവണ്ണാമലൈ കാര്‍ത്തി ഫാന്‍സ് അസോസിയേഷന്റെ ജില്ലാതല ഭാരവാഹിയായ ജീവന്‍ കുമാറാണ് വാഹനാപകടത്തില്‍ മരിച്ചത്. 27 വയസ്സായിരുന്നു.

ചെന്നൈയില്‍ നിന്ന് തിരുവണ്ണാമലൈയിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം പോകുമ്പോളായിരുന്നു അപകടം. ജീവന്റെ സുഹൃത്ത് ദിനേഷും അപകടത്തില്‍ മരിച്ചു. കാറില്‍ ഒപ്പമുണ്ടായവരെല്ലാം അത്യാസന്ന നിലയില്‍ ആശുപത്രിയിലാണ്.

ജീവന് ആദരാഞ്ജലി അര്‍പ്പിക്കാനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനുമാണ് കാര്‍ത്തിയെത്തിയത്. പക്ഷേ ആരാധകന്റെ ജീവനില്ലാത്ത ശരീരം കണ്ടപ്പോള്‍ കാര്‍ത്തിയുടെ നിയന്ത്രണം വിട്ടു.കുറച്ച് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ജീവന്റെ വിവാഹം. വിവാഹത്തില്‍ കാര്‍ത്തി പങ്കെടുത്തിരുന്നു.