ആദ്യ ബിഎസ്എന്‍എല്‍ 4ജി കേരളത്തില്‍ നിന്ന്

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം ആദ്യം സാക്ഷാത്കരിക്കപ്പെടുന്ന ബിഎസ്എന്‍എല്‍ 4ജിയുടെ തുടക്കം കേരളത്തില്‍ നിന്ന്. 2018 ജനുവരിയില്‍ ആരംഭിക്കുന്ന 4ജി സേവനങ്ങള്‍ രണ്ടാമതെത്തുക ഒഡിഷയിലാകും.

ഇന്ത്യയില്‍ 10 കോടിയിലധികം ഉപഭോക്താക്കളുള്ള ബിഎസ്എന്‍എല്‍ രാജ്യത്ത് പതിനായിരത്തിലധികം 4ജി മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്.

4ജി സേവനങ്ങള്‍ക്കായ് ഒരു പ്രത്യേക ബ്രാന്‍ഡ് ഐഡന്റിറ്റി രൂപകല്‍പ്പന ചെയ്യുമെന്നും ബിഎസ്എന്‍എല്‍ സിഎംഡി അനുപം ശ്രീവാസ്തവ അറിയിച്ചു.