ഹീറോ ആവശ്യക്കാർക്ക് നിരാശാജനകമായ വാര്‍ത്ത

പുതുവർഷത്തിൽ ബൈക്കുകളുടെ വില വർധിക്കിപ്പിക്കുമെന്ന് ഹീറോ മോട്ടോർകോപ്. അടുത്ത വർഷം മുതൽ കാറുകളുടെ വില വർധിപ്പിക്കുമെന്നുള്ള കാർ നിർമ്മാതാക്കളുടെ അറിയിപ്പിന് തൊട്ടുപിന്നാലെയാണ് ഹീറോയും എത്തിയിരിക്കുന്നത്.

ഉത്പാദന ചെലവ് വർധിച്ചതാണ് കാരണമായി ഹീറോ വിശദീകരിക്കുന്നത്. സൂപ്പർ സ്ലൈഡർ, പാഷൻ പ്രോ, പാഷൻ എക്സ്പ്രോ വണ്ടികളാണ് കമ്മ്യൂട്ടർ ശ്രേണിയിൽ ഹീറോ ഒടുവിൽ പുറത്തിറക്കിയത്.

ജനുവരി 1 മുതലാണ് ഈ 3 ബൈക്കുകളും വിപണിയിൽ ലഭ്യമാകുക. വില വർധന ഈ 3 ബൈക്കുകളെ ബാധിക്കില്ല