ഹൃദയാരോഗ്യമറിയാല്‍ വാച്ച് നോക്കിയാല്‍ മതി

ഇനി വാച്ചിൽ ഞെക്കി ഹൃദയാരോഗ്യം അറിയാം. പ്രധാനമായും ഹൃദയാഘാത സാധ്യത തിരിച്ചറിയാനാകുമെന്നതാണ് ഗുണം. ഹൃദയത്തിന്‍റെ മിടിപ്പും എണ്ണവുമറിയാനാകും ഈ വാച്ചിലൂടെ. വാച്ച് അവതരിപ്പിക്കുന്നത് ആപ്പിൾ ആണ്.

വാച്ചിലെ ഹാർട്ട് റേറ്റ് ആപ്പ് വ‍ഴിയാണ് ഹൃദയത്തിന്‍റെ പ്രവർത്തനം വിലയിരുത്തുക. ആപ്പ് ഓപ്പണാക്കി ഹൃദയമിടിപ്പ് കണ്ടെത്താനുള്ള ഓപ്ഷൻ നൽകി കാത്തിരുന്നാൽ മതി കൃത്യമായ വിവരങ്ങൾ ലഭ്യമാകാനെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്.

വാച്ചിൽ നിന്ന് പുറത്ത് വരുന്ന തരംഗങ്ങളാണ് ഹൃദയത്തിന്‍റെ പ്രവർത്തനങ്ങളെ വിശകലനം ചെയ്യുന്നത്.
ഫോട്ടോപ്ലെത്തിസ്മോഗ്രാഫിയെന്ന പ്രവർത്തനത്തിലൂടാണ് ഹൃദയത്തിന്‍റെ പ്രവർത്തനം പരിശോധിക്കപ്പെടുക.

കൈയിലൂടെ ഒ‍ഴുകുന്ന രക്തത്തിന്‍റെ തരംഗങ്ങളാണ് ഹൃദയത്തെ മനസ്സിലാക്കാൻ വാച്ച് അടിസ്ഥാനമാക്കുന്നത്. വേരിയേഷൻസ് കണ്ടെത്തിയാൽ വിദഗ്ധ ചികിത്സ നേടാനാകും.