‘പ്ലേ ഫോര്‍ ഹെല്‍ത്ത്’ പദ്ധതിയുമായി കായികവകുപ്പ്

തിരുവനന്തപുരം: വിനോദപ്രദമായ കളികളിലൂടെ കുട്ടികളില്‍ കായികവും മാനസികവുമായ വളര്‍ച്ച ഉണ്ടാക്കാന്‍ ‘പ്ലേ ഫോര്‍ ഹെല്‍ത്ത്’. സംസ്ഥാന കായിക യുവജനകാര്യവകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 1.25 കോടിയാണ് ഇതിനായി ചിലവഴിക്കുന്നത്. ഓരോ സ്‌കൂളിലും പദ്ധതി നിരീക്ഷിക്കാനും കുട്ടികള്‍ക്ക് പരിശീലനം നല്‍കാനും രണ്ടു അധ്യപകര്‍ക്ക് പരിശീലനം നല്‍കും.

വിനോദത്തിലൂടെ കുട്ടികള്‍ക്ക് ഉത്തരവാദിത്വ ബോധത്തോടു കൂടിയുള്ള ജീവിത ശൈലിയും, ആരോഗ്യപൂര്‍ണമായ ശരീരവും പ്രദാനം ചെയ്യും. പ്രൊഫഷണല്‍ കായിക വിനോദ മേഖലകളിലേക്ക് കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി കായികോപകരണങ്ങള്‍ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ സഞ്ജീകരിക്കും. പ്രത്യേക കായികോപകരണങ്ങള്‍ ഉപയോഗിച്ചാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുക.ബാസ്‌ക്കറ്റ് ബോള്‍ അറ്റംറ്റര്‍, ഫുട്‌ബോള്‍ ബൗണ്‍സര്‍ എന്നിവയും സജ്ജീകരിക്കും.

വീഡിയോ ഗെയിമിന്റെ സാധ്യതകള്‍ കായിക വിനോദത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ഗെയിം മോണിറ്റര്‍ സജ്ജീകരിക്കും. ഇലക്‌ട്രോണിക് സെന്‍സറുകളുടെ സഹായത്തോടെ കളിയുടെ മേന്‍മകളെ വിലയിരുത്തും.ദേശീയ-അന്തര്‍ദേശീയ കായിക താരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള ശ്രമ മാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.