ടെസ്‌ലയുടെ അത്ഭുത കാര്‍ ടെസ്‌ല X; വിപണിയിലെ താരം; സവിശഷതകള്‍ അറിയാം

ടെസ്‌ല നിരയിലെ ഏറ്റവും വേഗതയേറിയ കാറുകളിലൊന്നാണ് ടെസ് ല X . അമേരിക്കയിലെ ഫ്രമോണ്ട് ഫാക്ടറിയില്‍ നിന്നുമാണ് ടെസ്‌ല മോഡല്‍ എക്‌സ് അണിനിരക്കുന്നത്.

മോഡല്‍ എസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ഡിസൈന്‍ ഭാഷയാണ് മോഡല്‍ എക്‌സില്‍ ടെസ്‌ല പിന്തുടരുന്നത്. സെഡാന്‍ പരിവേഷത്തിലാണ് മോഡല്‍X എസ്യുവിയുടെ ഇന്റീരിയര്‍.

വിശാലമായ അകത്തളം ഒരുങ്ങിയ 7 സീറ്റര്‍ എസ് യു വിയാണിത്. ഫ്രണ്ട്, റിയര്‍ ആക്‌സിലുകളിലായി രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് മോഡല്‍Xല്‍ ഉള്ളത്.

രണ്ട് ഇലക്ട്രിക് മോട്ടോറുകളുടെ ആകെത്തുകയായി 967 Nm torque ഉം മോഡല്‍ എക്‌സിന് ലഭിക്കും. നിശ്ചലാവസ്ഥയില്‍ നിന്നും 96 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ എസ് യു വിയുടെ ബേസ് 90D വേരിയന്റിന് വേണ്ടത് കേവലം 4.8 സെക്കന്‍ഡുകളാണ്.

ഉയര്‍ന്ന P90D വേരിയന്റ് 3.8 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ ഈ വേഗത കൈവരിക്കും. ഇതും പോരായെന്നുണ്ടെങ്കില്‍ ടോപ് വേരിയന്റ് P90D 3.2 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ നിശ്ചലാവസ്ഥയില്‍ നിന്നും 96 കിലോമീറ്റര്‍ വേഗത പിന്നിടും.

250 കിലോമീറ്ററാണ് ടെസ്‌ല മോഡല്‍ എക്‌സിന്റെ പരമാവധി വേഗത. സെമി ഓട്ടോണമസ് ഡ്രൈവിംഗ് സംവിധാനമായ ഓട്ടോ പൈലറ്റ് ഫീച്ചറിലാണ് ടെസ്‌ല മോഡല്‍ എക്‌സിന്റെ വരവ്. നേരത്തെ എസ്സാര്‍ തലവന്‍ പ്രശാന്ത് റോയിയാണ് ടെസ്‌ല മോഡല്‍ എക്‌സ് സ്വന്തമാക്കിയ ഇന്ത്യാക്കാരന്‍.