സാമന്ത അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്നു

വരുത്തപ്പെടാത വാലിബര്‍ സംഘം’, ‘രജിനിമുരുകന്‍’ എന്നീ ഹിറ്റുകള്‍ക്കുശേഷം സംവിധായകന്‍ പൊന്റാമിന്റെ അടുത്ത ചിത്രത്തിലും നായകന്‍ ശിവകാര്‍ത്തികേയന്‍. നായികയാകുന്നത് സാമന്ത.

ആദ്യമായാണ് സാമന്തയും ശിവകാര്‍ത്തികേയനും ഒരുമിക്കുന്നത്. ചിത്രത്തിനുവേണ്ടി സാമന്ത തമിഴ്നാടിന്റെ പരമ്പരാഗത ആയോധനകലയായ സിലമ്പം അഭ്യസിക്കുന്നുണ്ട്.

സിമ്രാന്‍ വില്ലന്‍ വേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മലയാള നടന്‍ ലാല്‍, നെപ്പോളിയന്‍, സൂരി, രാജേന്ദര്‍, യോഗി ബാബു, മനോബാല തുടങ്ങിയവരും കഥാപാത്രങ്ങളായെത്തും.

സംഗീതം ഡി ഇമ്മന്‍. ക്യാമറ ബാലസുബ്രഹ്മണ്യം. ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രം വേലൈക്കാരന്‍ വെള്ളിയാഴ്ച റിലീസാകും.